കിളിമാനൂർ:കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ - കായിക മത്സരം സർഗ വസന്തം 26ന് പോങ്ങനാട് ഗവൺമെന്റ് യു.പി.എസിൽ നടക്കും.രാവിലെ 8.30ന് നടക്കുന്ന സമ്മേളനത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവദാസ് അദ്ധ്യക്ഷത വഹിക്കും.പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് മെമ്പർ ഡി.സ്മിത മുഖ്യ പ്രഭാഷണം നടത്തും.വാർഡ് അംഗങ്ങളായ എസ്.ലിസി,എൽ.ബിന്ദു,എം.വേണുഗോപാൽ,കെ.രവി എന്നിവർ പങ്കെടുക്കും.വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സമ്മാനദാനം നിർവഹിക്കും.