കിളിമാനൂർ:തൊളിക്കുഴി ജനതാവായനശാലയുടെ സുവർണ ജൂബിലി ആഘോഷവും സാംസ്കാരിക ഘോഷയാത്രയും ഫിലിം ക്ലബ് ഉദ്ഘാടനവും 24ന് നടക്കും. മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം നിർവഹിക്കും. സ്വാഗതസംഘം സെക്രട്ടറി ജി.ദേവദാസ് അദ്ധ്യക്ഷത വഹിക്കും.ഫിലിം ക്ലബിന്റെ ഉദ്ഘാടനം സിനിമാ താരം ഇന്ദ്രൻസ് നിർവഹിക്കും.അടൂർ പ്രകാശ് എം.പി,ബി.സത്യൻ എം.എൽ.എ, ജി.എസ്.പ്രദീപ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബി.പി.മുരളി,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.രാജേന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു,വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ബ്ലോക്ക് അംഗം ജി.എസ്.ബാബുക്കുട്ടൻ, വാർഡംഗം എസ്.ജാഫർ,സ്വാഗത സംഘം ചെയർമാൻ ആർ.കെ.ബൈജു,വായനശാല പ്രസിഡന്റ് ബി.സോമരാജൻ എന്നിവർ സംസാരിക്കും.വൈകിട്ട് 4ന് ഘോഷയാത്രയും തുടർന്ന് കെ.പി.എ.സിയുടെ നാടകം മുടിയനായ പുത്രൻ.