തിരുവനന്തപുരം : ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി ഡിഫറന്റ് ആർട്ട് സെന്റർ എന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴക്കൂട്ടം മാജിക് പ്ലാനറ്റിലാണ് ഡിഫറന്റ് ആർട്ട് സെന്റർ ഒരുക്കുന്നത്. സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാമിഷൻ, തിരുവനന്തപുരം നഗരസഭ, മാജിക് അക്കാഡമി, കെ.ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ പദ്ധതിയൊരുങ്ങുന്നത്.

ഭിന്നശേഷിക്കുട്ടികളുടെ സിനിമ, സംഗീതം, നൃത്തം, അഭിനയം, ചിത്രകല, വാദ്യോപകരണ സംഗീതം എന്നീ വിഭാഗങ്ങളിലുള്ള കഴിവുകളാണ് ഡിഫറന്റ് ആർട്ട് സെന്ററിലെ ഓരോ വേദിയിലും അരങ്ങേറുക. ഇതിനായി 7 വേദികൾ നിർമിച്ചിട്ടുണ്ട്. നഗരസഭാപരിധിയിലുള്ള കുട്ടികളെ തിരഞ്ഞെടുത്താണ് പരിശീലനം നൽകുന്നത്.

ലോകത്തിൽ ആദ്യമായാണ് ഭിന്നശേഷിക്കാരായ പ്രതിഭകൾക്കായി ഇത്തരമൊരു സംരംഭം ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.