മലയിൻകീഴ് : കവി അയ്യപ്പൻ അനുസ്മരണയോഗം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു.നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ കവി അയ്യപ്പൻ സ്മാരക ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് കെ.സതീഷ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.അനിത,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജികുമാർ എന്നിവർ സംസാരിച്ചു.മുതിർന്ന മാധ്യമപ്രവർത്തകൻ ടി.എസ്.ചന്ദ്രൻ സ്വാഗതവും ഗ്രന്ഥശാല പ്രസിഡന്റ് എൻ.ശശിധരൻ നന്ദിയും പറഞ്ഞു.