വെഞ്ഞാറമൂട് : കൊലക്കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പഴയചന്ത ചരുവിള പുത്തൻ വീട്ടിൽ രാജു(33)നെ യാണ് മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ വെഞ്ഞാറമൂടിനു സമീപം വയ്യേറ്റുള്ള കശാപ്പുശാലക്കാരുടെ ഉടമസ്ഥതയിലുള്ള ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. 2014ൽ പഴയചന്ത സ്വദേശിയായ ഷെബി(22)നെ കൊലപ്പെടുത്തിയ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന ഇയാൾ ജാമ്യത്തിറങ്ങിയ ശേഷം സ്വകാര്യ ഡെയറി ഫാമിൽ നോക്കി വരികയായിരുന്നു. അവിടെനിന്ന് അഞ്ചുദിവസം മുൻപ് പിരിച്ചുവിട്ടിരുന്നു. തുടർന്ന് കശാപ്പു ശാലയിൽ ജോലിക്ക് കയറി. അവരുടെ ഉടമസ്ഥതയിലുള്ള പോത്തു വളർത്തൽ കേന്ദ്രത്തിലെ ഷെഡ്ഡിലാണ് തൂങ്ങിമരിച്ചത്.