dam

കാട്ടാക്കട: നെയ്യാർഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഒന്നര അടിവീതം ഉയർത്തി. ഡാമിന്റെ ജലസംഭരണ ശേഷി 84.75 മീറ്ററാണ്. സാധാരണ 84 മീറ്റർ കഴിയുമ്പോഴാണ് ഷട്ടറുകൾ ഉയർത്തിയിരുന്നത്. എന്നാൽ ദുരന്തനിവാരണ സമിതിയുടെ ശുപാർശ പ്രകാരം മഴസാദ്ധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ നടപടി. ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ നെയ്യാറിലും കനാലുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നെയ്യാറിന്റെ കരകളിലും കനാലിന്റെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡാം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.