വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ അറുപത്തി ഒന്നാമത് സ്മൃതിദിനം ആചരിച്ചു. കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച എല്ലാ പൊലീസ് സേനാംഗങ്ങളെയും സ്മൃതി മണ്ഡപത്തിനു മുന്നിൽ അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി. വെഞ്ഞാറമൂട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായി സ്റ്റേഷൻ വളപ്പിൽ ഓർമ്മ മരം നട്ടു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ബി. ജയൻ, എസ്.ഐ ബിനീഷ് ലാൽ, ഗ്രേഡ് എസ്.ഐ മധുകുമാർ, എ.എസ്.ഐമാരായ ഷറഫുദീൻ, സുനിൽ, സി.പി.ഒമാരായ മഹേഷ്, ജയകുമാർ, സജി , അഭിനേഷ്, സുധീർ ഖാൻ, ജനമൈത്രി പൊലീസ് കോ ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.