തിരുവനന്തപുരം: കെടുതികളൊന്നും ഇന്ന് പെയ്ത മഴയിൽ ഉണ്ടായതല്ലെന്നും എറണാകുളം ഉൾപ്പടെയുള്ള നഗരങ്ങളുടെ നിലവിലെ അവസ്ഥയ്ക്കു കാരണം മാറിമാറി ഭരിച്ച ഭരണകൂടത്തിന്റെ കരുതൽ കുറവാണെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്‌കൂളിലെ 87-ാം ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനത്തിലുള്ള വികസനം മാത്രമാണ് ഇരുമുന്നണികൾക്കും അവകാശപ്പെടാനുള്ളത്. 18 മാസം കൊണ്ട് ഇതിനൊരു മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് ബി.ജെ.പി കാട്ടിത്തരുമെന്നും സുരേഷ് ഗോപി പറഞ്ഞു.