arif

വെള്ളനാട്: നാല് പതിറ്റാണ്ടായി ഡെയിൽവ്യൂ സമൂഹത്തിന് ചെയ്യുന്ന നന്മകൾ ലോകത്തിന് മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനലാൽ ഡെയിൽവ്യൂ സ്ഥാപനങ്ങളുടെ 42–ാം വാർഷികാഘോഷവും ഡോ. കലാം സ്മൃതി ഇന്റർനാഷണലിന്റെ റൂറൽ ഇന്നവേഷൻ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

അടിസ്ഥാന വർഗത്തിന്റെ സാമൂഹ്യ ഉന്നമനത്തിനും ഇപ്പോൾ ആരോഗ്യരംഗത്ത് നടത്തുന്ന ഗവേഷണ പരിപാടികളും രാജ്യത്തിന് തന്നെ പ്രയോജനം ചെയ്യുന്ന വിധത്തിലാണെന്നും ഗവർണർ പറഞ്ഞു. കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ഡെയിൽവ്യൂ ഡയറക്ടർ സി.ക്രിസ്തുദാസ്, എസ്.കെ ആശുപത്രി എം.ഡി ഡോ. സന്ധ്യ, വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ഡോ.കലാം സ്മൃതി ഇന്റർനാഷനൽ മാനേജിംഗ് ട്രസ്റ്റി ഡോ.ഷൈജു ഡേവിഡ് ആൽഫി, ട്രസ്റ്റി ഡീനാദാസ്, ശാന്തദാസ്, ഡോ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡെയിൽവ്യൂ സ്ഥാപകരായ സി.ക്രിസ്തുദാസിനെയും ഭാര്യ ശാന്തദാസിനെയും ഗവർണർ ആദരിച്ചു. തുടർന്ന് റൂറൽ ഇന്നവേഷൻ എന്ന വിഷയത്തിൽ സെമിനാറും നടന്നു.