changa

വെള്ളനാട്:വെള്ളനാട് പഞ്ചായത്തിലെ ചാങ്ങ കേന്ദ്രമാക്കി രൂപീകരിച്ച ചാങ്ങ റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചലച്ചിത്ര താരം മധുപാൽ നിർവഹിച്ചു.വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി മുഖ്യാതിഥിയായി.ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എൽ.പി.മായാദേവിയും ഓഫീസ് ഉദ്ഘാടനം ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ എം.യഹിയയും നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് പ്രസിഡന്റ് ടി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.റീന,വെള്ളനാട് ശ്രീകണ്ഠൻ,സി.ജ്യോതിഷ്കുമാർ,എം.വി.രഞ്ജിത്,പി.രവീന്ദ്രൻ നായർ എസ്.ആർ.ഉഷാദേവി,കിഷോർ കുമാർ,എം.അനു അസോസിയേഷൻ സെക്രട്ടറി വി.ചന്ദ്രശേഖരൻ,ട്രഷറർ എൻ.രംബോധരൻ എന്നിവർ സംസാരിച്ചു.