photo

നെടുമങ്ങാട് : പുലിപ്പാറയിൽ ആഹാരവും ചികിത്സയുമില്ലാതെ ദുരിതജീവിതം നയിച്ചു വന്ന മാനസിക വൈകല്യമുള്ള അഞ്ച് സഹോദരങ്ങൾക്ക് നെടുമങ്ങാട് ജനമൈത്രി പൊലീസ് തുണയായി. മേലാംകോട് കുന്നിൻപുറം തടത്തരികത്തു പുത്തൻ വീട്ടിൽ സഹോദരങ്ങളായ ജയാമ്മ (68), മണിയൻ (64), രാജൻ (61), ബേബി (58), ഗീത (55) എന്നിവർക്കാണ് പൊലീസുകാർ രക്ഷകരായത്. ബന്ധുക്കളോ അയൽക്കാരോ സഹായിക്കാനില്ലാതെ തമ്മിലടിച്ച് മൃഗതുല്യ ജീവിതമായിരുന്നു ഈ നിർദ്ധന സഹോദരങ്ങളുടേത്. ജനമൈത്രി ബീറ്റ് ഒാഫീസർമാരായ സജു, സുനിത എന്നിവർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ വിവരം ശ്രദ്ധയിൽപ്പെട്ട് സി.ഐ രാജേഷ്‌കുമാറിനെ അറിയിക്കുകയായിരുന്നു. സി.ഐയുടെ നേതൃത്വത്തിൽ കോടതിയുടെ അനുമതിയോടെ അഞ്ച് പേരെയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.