നെയ്യാറ്റിൻകര: സ്പെഷ്യൽ സബ്ജയിലിൽ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ജയിൽ അങ്കണത്തിൽ ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ളിയു. ആർ. ഹീബ അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് സുരേഷ്. എൻ സ്വാഗതം ആശംസിച്ചു. ജില്ലാ ജഡ്ജി എം.എ.സി.ടി ആൻഡ് നെയ്യാറ്റിൻകര താലൂക്ക് ലീഗൽ കമ്മിറ്റി ചെയർമാൻ കെ.എൻ. അജിത് കുമാർ, ദക്ഷിണമേഖലാ ഡി.ഐ.ജിയും സിക്ക ഡയറക്ടറുമായ എസ്. സന്തോഷ്, ജയിൽ ആസ്ഥാന കാര്യാലയം ചീഫ് വെൽഫയർ ഓഫീസർ വി.പി. സുനിൽകുമാർ, നെയ്യാറ്റിൻകര മുൻസിപ്പൽ കൗൺസിലർ ആർ. വിജയൻ, സ്പെഷ്യൽ സബ്ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II ഉദയകുമാർ. വി എന്നിവർ പങ്കെടുത്തു.