rain

തിരുവനന്തപുരം: കനത്തമഴയും പാളത്തിലെ മണ്ണിടിച്ചിലും കാരണം സംസ്ഥാനത്ത് പല ഭാഗത്തും ഇന്നലെ ട്രെയിൽ ഗതാഗതം താറുമാറായി. ടിക്കറ്റ് റിസർവ് ചെയ്തും അല്ലാതെയും യാത്രയ്ക്കു റെയിൽവേ സ്റ്റേഷനുകളിൽ കാത്തിരുന്നവർ വലഞ്ഞു.

12 പാസഞ്ചറുകളും, നാല് എക്സ് പ്രസ്സുകളും പൂർണമായും 26 തീവണ്ടികൾ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ എക്സ് പ്രസ്സ് എറണാകുളത്ത് യാത്ര നിരുത്തി. എറണാകുളം -ബംഗളൂരു എക്സ് പ്രസ്സും , കണ്ണൂർ -എറണാകുളം ഇന്റർസിറ്റിയും റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ഒരു പാസഞ്ചറും ഇന്നലെ സർവീസ് നടത്തിയില്ല.പിറവം വൈക്കം ഭാഗത്ത് റെയിൽ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് എറണാകുളം -കായംകുളം റൂട്ടിലുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയത്
കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് തൃശ്ശൂരിലും, തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി ആലപ്പുഴയിലും . ചെന്നൈ- ഗുരുവായൂർ എക് പ്രസ്സ് എറണാകുളത്തും ,നാഗർകോവിൽ- മംഗലാപുരം ഏറനാട് തുറവൂരിലും പാലക്കാട് -എറണാകുളം മെമു തൃശ്ശൂരിലും, ചെന്നൈ സെൻട്രൽ- ആലപ്പുഴ എക്സ് പ്രസ്സ് അങ്കമാലിയിലും, മഡ്ഗൗൺ- എറണാകുളം എക്സ് പ്രസ്സ് ചാലക്കുടിയിലും, മംഗലാപുരം -നാഗർകോവിൽ പരശുറാം പിറവത്തും, കൊല്ലം -എറണാകുളം മെമു കോട്ടയത്തും, തിരുനെൽവേലി -പാലക്കാട് പാലരുവി മുളന്തുരുത്തിയിലും, വേണാട് പിറവത്തും യാത്ര അവസാനിപ്പിച്ചു. ആലപ്പുഴ വഴിയുള്ള നേത്രാവതിയും, കൊച്ചുവേളിയിൽ നിന്നുള്ള സമ്പർക്ക്ക്രാന്തിയും കോട്ടയം വഴി കടത്തിവിട്ടു.

ജനശതാബ്ദി ഇന്നും മുടങ്ങും

ഇന്ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി എക്സ് പ്രസ്സ് (12081), ബംഗളൂരു -എറണാകുളം ഇന്റർസിറ്റി എന്നിവ റദ്ദാക്കിയിട്ടുണ്ട്.