പൂവാർ: മത്സ്യബന്ധനത്തിനു കടലിൽ പോയ തൊഴിലാളികളുടെ വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. പൂവാർ എരിക്കലുവിളയിൽ നിന്നു ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനു പോയ പുതുക്കുറിശി സ്വദേശിയായ ക്ലമന്റിന്റെ വള്ളവും ഔട്ട് ബോർഡ് എൻജിനും വലയടക്കമുള്ള ഉപകരണങ്ങളുമാണ് ശക്തമായ കാറ്റിലും മഴയിലും നഷ്ടപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. വള്ളത്തിന്റെ ഉടമ ക്ലമന്റിനെ നിസാര പരിക്കുകളോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.