തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇന്ന് നടത്താനിരുന്ന അർദ്ധവാർഷിക പരീക്ഷ മാറ്റിവച്ചു.പുതിയ തിയതി പിന്നീട് അറിയിക്കും.തുടർ പരീക്ഷാ ഷെഡ്യൂളിൽ മാറ്റമുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.
മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.