കടയ്ക്കൽ: അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. കാരേറ്റ് പുളിമാത്ത് ചെറിയൻചോട് ചരുവിളവീട്ടിൽ തങ്കപ്പൻ പിള്ളയാണ് (90) മരിച്ചത്.ചടയമംഗലം ശ്രീരംഗം വളവിന് സമീപം തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. നാട്ടുകാരും പൊലീസും ചേർന്ന് കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. വിവാഹ ദല്ലാളാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.ഭാര്യ: പരേതയായ ജാനമ്മ.മക്കൾ: ഗീത ,ഷൈലജ, വിനോദ് ,പരേതയായ ബേബി.