tree

കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിൽ കള്ളോട് വലിയ വളവിൽ മണ്ണ് ഇടിഞ്ഞ് മരങ്ങൾ അപകട ഭീഷണിയിലായി. കുറ്റിച്ചൽ-കാട്ടാക്കട പ്രധാന റോഡിലാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ആർ.ഡി.ഒ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാൻ നിർദ്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, വാർഡ് മെമ്പർ സുധീർ, കള്ളിക്കാട് ഫയർഫോഴ്‌സ്, ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ, മണ്ണുർക്കര വില്ലേജിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം സൽകി. മഴ ശക്തമായാൽ മരം മറിയുമോ എന്ന ഭയവും പ്രദേശവാസികൾക്കുണ്ട്.