കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ ആയിരത്തി ഇരുനൂറോളം കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക മേളയ്ക്ക് തുടക്കമായി. മൂന്നു ദിവസം കെ.ടി.സി.ടി സ്കൂൾ ഗ്രൗണ്ടിലും കെ.ടി.സി.ടി ബി.എഡ് കോളേജ് ഗ്രൗണ്ടിലുമായി നടക്കുന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനം കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ അനൂപ് ചന്ദ്രൻ നിർവഹിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ, പ്രിൻസിപ്പൽമാരായ എം.എസ്. ബിജോയി, എം.എൻ. മീര, വൈസ് പ്രിൻസിപ്പൽ ഗിരിജാ രാമചന്ദ്രൻ, ബി.ആർ. ബിന്ദു, ഡി.എസ്. ബിന്ദു, കായികാദ്ധ്യാപകരായ ശ്രീകണ്ഠൻ നായർ, ഷാൻ, ഭാസി, അക്ഷയ് എന്നിവർ സംസാരിച്ചു. മേളയുടെ സമാപന സമ്മേളനവും സമ്മാന ദാനവും ചെയർമാൻ പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്യും.