കടയ്ക്കാവൂർ: കടയ്ക്കാവൂർ ശ്രീ നാരായണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്ഥാനം ഒഴിയുന്ന പി.ടി.എ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനെ ആദരിച്ചു. പി.ടി.എയുടെ വാർഷിക പൊതുയോഗത്തിൽ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രൻസിപ്പൽ ഷെർളികുര്യൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ലാലിഖാൻ, ഹയർ സെക്കൻഡറി അദ്ധ്യപകരായ എസ്. ഷാജി, കെ.ടി. ദിലീപ്കുമാർ, കെ.ടി. സജി, ജിതേഷ് കുമാർ, ഷിബി, ശ്രീലത, പി.ടി.എ അംഗങ്ങളായ സുരേഷ്, മനു, ഷാജി, ഷീല തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സന്തോഷ് കുമാർ (പ്രസിഡന്റ് ), ബാഹുലേയൻ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.