വക്കം: എ.ടി.എം കൗണ്ടർ പച്ചക്കറിക്കടയായി. കീഴാറ്റിങ്ങൽ ജംഗ്ഷനിലെ ഐ.ഒ.ബിയുടെ എ.ടി.എം കൗണ്ടറാണ് പച്ചക്കറി വില്പനക്കാരുടെ താവളമായത്. എ.ടി.എം പ്രവർത്തിച്ചിരുന്നപ്പോഴും ഇവിടെ വേണ്ടത്ര സേവനം ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മിക്കപ്പോഴും ഇവിടെ പണവും ഉണ്ടാകാറില്ല. ഒടുവിൽ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് എ.ടി.എമ്മിന്റെ പ്രവർത്തനം നിറുത്തിവെയ്ക്കുകയായിരുന്നു. മെഷിൻ ഇപ്പോൾ കവർ കൊണ്ട് മൂടിയ നിലയിലാണ്. എ.ടി.എമ്മിന്റെ ബോർഡു കണ്ട് നിത്യവും വാഹനം നിറുത്തി മടങ്ങിപ്പോകുന്നവർ ഏറെയാണ്
.