കാട്ടാക്കട:മുതിയാവിള വലിയച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ഫാ.അദെയോദാത്തൂസിന്റെ 51 ാം ഓർമ്മ തിരുനാളിനോടനുബന്ധിച്ച് മുതിയാവിള സെന്റ് ആൽബർട്ട്സ് ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങുകൾക്ക് നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു.വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമം വൈസ് പ്രോസ്റ്റുലേറ്റർ ഫാ.കുര്യൻ ആലുങ്കൽ,ഇടവക വികാരി ഫാ.വൽസലൻ ജോസ് ഫാ.ബിനു വർഗീസ് തുടങ്ങിയവർ സഹകാർമ്മികത്വവും വഹിച്ചു.ആഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിലെ വിവിദ ഫൊറോനകളിൽ വിശ്വസ ദീപശിഖാപ്രയാണവും സംഘടിപ്പിച്ചു.