കാട്ടാക്കട:നാടക നടനും സംവിധായകനുമായ കാട്ടാക്കട മുരുകൻ അനുസ്മരണം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.കുടപ്പനമൂട് സുദർശനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.അയിലം ഉണ്ണികൃഷ്ണൻ,കവി മുരുകൻ കാട്ടാക്കട,പൂഴനാട് ഗോപൻ,എന്നിവർ സംസാരിച്ചു.മുരുകൻ സ്മാരക നന്മ മരം കവി മുരുകൻ കാട്ടാക്കട നട്ടു.