orajagopal
O RAJAGOPAL

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വോട്ടുകച്ചവടം നടന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്ന്

ഒ. രാജഗോപാൽ എം.എൽ.എ ആരോപിച്ചു. സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴാണ് വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടേക്കാമെന്ന സൂചന അദ്ദേഹം നൽകിയത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി മേയറായതിനാൽ അയാളെ ജയിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തിച്ചിട്ടുണ്ട്. കോർപറേഷനിലെ മുഖ്യപ്രതിപക്ഷം ബി.ജെ.പിയാണ്. ആർ.എസ്.എസ് സജീവമായിരുന്നോ എന്ന ചോദ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ ഗൗരവത്തോടെയല്ല വോട്ടർമാരും പ്രവർത്തകരും ഉപതിരഞ്ഞെടുപ്പിനെ സമീപിച്ചതെന്ന് രാജഗോപാൽ പറഞ്ഞു. വട്ടിയൂർക്കാവിലെ ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ടു ചെയ്തിട്ടില്ല. എന്നാൽ ഒരു വിഭാഗം കോൺഗ്രസിന് അനുകൂലമായി പ്രവർത്തിച്ചുവെന്നും രാജഗോപാൽ പറഞ്ഞു.