2

വിഴിഞ്ഞം: ഇൻസ്പെക്ഷൻ ബംഗ്ലാവിനു സമീപത്ത് ഹാർബർ റോഡിലെ ടൂറിസം പദ്ധതി പാളി.ഇതോടെ ടൂറിസത്തിനായി അനുവദിച്ച ലക്ഷങ്ങൾ പാഴായി. വിശാല കടൽത്തീരത്ത് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച പാർക്കും നശിച്ചു. വിഴിഞ്ഞം ഹാർബർ ഇൻസ്പെക്ഷൻ ബംഗ്ലാവിനു മുന്നിലെ റോഡിൽ നിന്നു 1200 മീറ്റർ ദൂരത്തിലാണ് ടൂറിസം വികസന പദ്ധതികൾ നടപ്പിലാക്കിയത്.എന്നാൽ നോട്ടക്കുറവും കടുത്ത അവഗണനയും ഈ പദ്ധതികളെ മുളയിലേ നുള്ളിയെന്നാണ് സഞ്ചാരികളുടെ പ്രതികരണം.