tm-jacob-award

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എം. ജേക്കബിന്റെ സ്മരണാർത്ഥം ടി.എം. ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരത്തിന് എം. ഉമ്മർ എം.എൽ.എ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും കീർത്തിഫലകവും അടങ്ങുന്നതാണ് അവാർഡ്.

ടി.എം. ജേക്കബിന്റെ 8-ാം ചരമ വാർഷികത്തോടനുബന്ധിച്ച് 25ന് രാവിലെ 10ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡെയ്സി ജേക്കബ്, അനൂപ് ജേക്കബ് എം.എൽ.എ, അമ്പിളി ജേക്കബ് എന്നിവർ അറിയിച്ചു. മുതിർന്ന മാദ്ധ്യമപ്രവ‌ർത്തകനായ സണ്ണിക്കുട്ടി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.