തിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ള വോട്ട് ചെയ്തത് മുസ്ലിംലീഗ് നേതാവിന്റെ ഭാര്യയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. 43-ാം നമ്പർ ബൂത്തിൽ നബീസയെന്ന സ്ത്രീയുടെ വോട്ട് ചെയ്യാനാണ് ലീഗ് നേതാവിന്റെ ഭാര്യയായ നബീസയെത്തിയത്. മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻ.എസ്.എസിന്റെ വക്കീൽ നോട്ടീസ് ലഭിച്ചു. തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ ഉള്ളടക്കം വായിച്ചില്ല. തിരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന പരാമർശങ്ങളിൽ അതൃപ്തി തോന്നിയിട്ട് കാര്യമില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത്തരം അദ്ധ്യായങ്ങൾ അടഞ്ഞു. എൻ.എസ്.എസും എസ്.എൻ.ഡി.പിയുമുൾപ്പെടെയുള്ള സമുദായ സംഘടനകളെ ആദരിക്കുന്ന വ്യക്തിയാണ് താൻ. ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നത് സംബന്ധിച്ച് ലഭിച്ച മൂന്ന് പരാതികൾ ഡി.ജി.പിക്ക് കൈമാറി. അഞ്ചു മണ്ഡലങ്ങളിൽ ഒരു ബൂത്തിൽ പോലും റീപോളിംഗ് വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മീണ പറഞ്ഞു.