russian-dance

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങിയ നൃത്ത സംഘത്തിന് ചീഫ് സെക്രട്ടറി ടോം ജോർജിന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. റഷ്യൻ കൾചറൽ സെന്ററും, കേരള സർക്കാരിന്റെ സാംസ്​കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച ഓബ്രോസ് നൃത്ത സംഘത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 20 ഓളം പേരാണ് പങ്കെടുത്തത്. വൈവിദ്ധ്യമാർന്ന 12 നൃത്തരൂപങ്ങളാണ് പ്രേക്ഷരിൽ ആഹ്ലാദവും വിസ്മയവും നിറച്ച് ടാഗോർ തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ നൃത്താവതരണത്തിനായി കലാസംഘം ഇന്നലെ യാത്ര തിരിച്ചു. റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ രതീഷ് സി. നായർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഇന്റർ റീജിയണൽ ഫൗഷേൻ ഡിസ്റ്റാനിയ ഡയറക്ടർ നതാലിയ പിറവാര നന്ദി പറഞ്ഞു.