തിരുവനന്തപുരം: ക്ഷേമബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന കാരണത്താൽ വാർദ്ധക്യ പെൻഷൻ നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കെട്ടിടനിർമ്മാണ തൊഴിലാളി മസ്ദൂർ സംഘത്തിന്റെ (ബി.എം.എസ്) ആഭിമുഖ്യത്തിൽ കെട്ടിടനിർമ്മാണ തൊഴിലാളികൾ ക്ഷേമനിധി ചീഫ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് കെ.നന്ദഗോപൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാവൈസ് പ്രസിഡന്റ് ബി.സതികുമാർ, ജില്ലാജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആർ.തമ്പി, ബി.കുഞ്ഞുമോൻ, വി.രാജേഷ്, ബി.പുരുഷോത്തമൻ, എസ്.ശ്രീകുമാർ, വിനോദ് ബാബു എന്നിവർ സംസാരിച്ചു.