img

വർക്കല: താഴെവെട്ടൂർ, അരിവാളം, റാത്തിക്കൽ തീരദേശ മേഖലയിലെ കനാൽ പരിസരത്ത് വെളളപ്പൊക്ക നിവാരണത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടി.എസ് കനാലിന്റെ അനുബന്ധമായി നിലകൊള്ളുന്ന പ്രദേശമാണ് താഴെവെട്ടൂർ, റാത്തിക്കൽ അരിവാളം. വെട്ടൂർ ഏലാതോടിന്റെയും ടി.എസ് കനാലിന്റെയും നവീകരണം ഈ ഭാഗത്തെത്തിയിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവിടെ നിലനിൽക്കുന്നു. കനാലിന്റെ കരകളിൽ താമസിക്കുന്നവർക്ക് കുറ്റമറ്റ രീതിയിലുളള കക്കൂസ് പോലും ക്രമീകരിക്കുന്നതിന് അധികൃതർക്ക് കഴിയുന്നില്ല. ഓല, ടാർപോളിൻ, ഷീറ്ര് എന്നിവ ഉപയോഗിച്ചാണ് പലരും കക്കൂസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സർക്കാർ തലത്തിൽ ഒട്ടേറെ പദ്ധതികൾ ഉണ്ടെങ്കിലും ഇവിടെ കടലാസിൽ മാത്രം ഒതുങ്ങുകയാണ്. പലഭാഗങ്ങളിലായി ടി.എസ് കനാലിന്റെ വീതി കൂട്ടൽ പുരോഗമിക്കുന്നുണ്ടെങ്കിലും താഴെവെട്ടൂർ ഭാഗത്ത് ഇനിയും നവീകരണ പ്രവർത്തികൾ നടപ്പിലാക്കാനായിട്ടില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാാരണമാകുന്ന കനാലിലെ മലിനജലം നീക്കം ചെയ്ത് പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി വേണം. ക്ലോറിനേഷൻ ഉൾപെടെയുള്ള മരുന്ന് തളിയും നടപ്പിലാക്കുന്നതിനും ആരോഗ്യവിഭാഗവും തയ്യാറാകണം.