ഇൻർവ്യൂ
കാറ്റഗറി നമ്പർ 101/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2(ലെതർ വർക്സ്) ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ ഇന്റർവ്യൂ നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
കാറ്റഗറി നമ്പർ 213/2018 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), കാറ്റഗറി നമ്പർ 282/2016 പ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ, കാറ്റഗറി നമ്പർ 386/2017 പ്രകാരം കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ മാനേജർ ഗ്രേഡ് 4(പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 190/2016 പ്രകാരം വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
കാറ്റഗറി നമ്പർ 389/2018 പ്രകാരം വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്/ക്ലാർക്ക് ടൈപ്പിസ്റ്റ്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 311/2018 പ്രകാരം വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം) സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.
അഭിമുഖം
പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 227/2016 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ്(ഫിസിക്കൽ സയൻസ്)മലയാളം മീഡിയം തസ്തികയിലേക്ക് 23, 24, 25 തീയതികളിൽ പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
എൻഡ്യൂറൻസ് പരീക്ഷ
പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 582/2017, 584/2017, 640/2017 പ്രകാരം, വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 23, 24, 25 തീയതികളിൽ രാവിലെ 6 മുതൽ മലമ്പുഴ–കഞ്ചിക്കോട് റോഡിൽ എൻഡ്യൂറൻസ് പരീക്ഷ നടത്തും.
മലപ്പുറം ജില്ലയിൽ കാറ്റഗറി നമ്പർ 582/2017, 584/2017, 585/2017 പ്രകാരം വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 6 മുതൽ പുതൂർ ബൈപ്പാസ് ജംഗ്ഷൻ, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ എൻഡ്യൂറൻസ് പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽരേഖ സഹിതം നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകണം. വിശദാംശങ്ങൾ പ്രൊഫൈലിൽ.