3

വെഞ്ഞാറമൂട്: നാലായിരത്തി മുപ്പത്തി എട്ടാം നമ്പർ പാറയ്ക്കൽ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം പാറയ്ക്കലിൽ നടന്നു. നെടുമങ്ങാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറുമായി അഡ്വ. വി.എ. ബാബുരാജ് സംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. പരമേശ്വരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. മോഹനൻ നായർ സ്വാഗതവും, ഹർഷകുമാർ റിപ്പോർട്ടും അവതരിപ്പിച്ചു. വെഞ്ഞാറമൂട് ഏരിയ കൺവീനർ എസ്.എസ്. ഷാജി, വനിതാസമാജം സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.