ഇതുകാരണം സ്കൂൾ വിട്ട് ആയിരത്തിലധികം വിദ്യാർത്ഥികൾ യഥാസമയം വീട്ടിലെത്താൻ കഴിയാതെ വലയുകയാണ്. രക്ഷകർത്താക്കളെത്തി പലകുട്ടികളെയും കൂട്ടികൊണ്ടുപോവുകയാണ്. ബാക്കിയുള്ളവർ കാൽനടയായാണ് വീട്ടിലെത്തേണ്ടത്. അപ്പോൾ സമയം രാത്രിയാകും. കുട്ടികളുടെ യാത്രാക്ളേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പി.ടി.എ കമ്മിറ്റി നെയ്യാറ്റിൻകര ഡിപ്പോ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.