വെഞ്ഞാറമൂട്: ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് എൻ.എൻ. കുഞ്ഞുകൃഷ്ണപിള്ളയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ. കൃഷ്ണൻ നായർ. മാണിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റും വിദ്യാഭ്യാസ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ളയുടെ പതിനെട്ടാമത് വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഡി.കെ. മുരളി എം.എൽ.എ, കെ. മീരാൻ, ബി. ബാലചന്ദ്രൻ, ഇ.എ. സലിം, എം.എസ്. രാജു, അഡ്വ. ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ എൻ. എൻ. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിന്റെ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പുമുണ്ടായിരുന്നു.