k

മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ നേതൃത്വത്തിൽ രോഗികൾക്കുള്ള സാമ്പത്തിക സഹായം വീടുകളിൽ എത്തി വിതരണം ചെയ്തു.

ലയൺസ് ഡിസ്ട്രിക്ടുകളും ആർ.സി.സിയുമായി ചേർന്ന് കാൻസർ ബാധിതരായ 200 കുട്ടികൾക്ക് ഒരു വർഷത്തെ തുടർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിൽ 12000 രൂപ മുരുക്കുംപുഴ ലയൺസ് ക്ളബ് നൽകി. മണപ്പുറം ഗോൾഡുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുള്ള ചെക്ക് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രന് മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് നൽകി. കണിയാപുരത്ത് വാടക വീട്ടിൽ താമസിക്കുന്ന തിരുവല്ല സ്വദേശിയും കാൻസർ രോഗിയുമായ അഞ്ജന, മാനസിക രോഗംമൂലം ബുദ്ധിമുട്ടുന്ന മുരുക്കുംപുഴ മണ്ണാത്തൊടിയിൽ വാടക വീട്ടിൽ താമസിക്കുന്ന ശ്യാംകുമാർ, കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം ആവശ്യപ്പെട്ട നൈസാം എന്നിവർക്ക് 5000 രൂപ വീതം നൽകി. ലയൺ എ.കെ. ഷാനവാസ്, ലയൺ ജാദു, ലയൺ ഹഫീസ്, ലയൺ അഷറഫ്, ലയൺ രാജേഷ്, ലയൺ അബ്ദുൽ റഷീദ്, ലയൺ മോഹൻ ദാസ് എന്നിവർ നേതൃത്വം നൽകി.