nemam

നേമം :എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സംഘടിപ്പിച്ച കായിക കലാ സാഹിത്യ മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും നൽകി. കായിക മത്സരത്തിനും സാഹിത്യ മത്സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ശാഖകൾക്ക് ട്രോഫി വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയനിൽ തുടങ്ങിയ ഗുരുദേവ മാട്രിമോണിയൽസിന്റെ പ്രവർത്തനം കോട്ടയം രാജീവൻ വിശദീകരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,ഡയറക്ടർ ബോർഡ് മെമ്പർമാരായ നടുക്കാട് ബാബുരാജ്,വിളപ്പിൽ ചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ താന്നിവിള മോഹനൻ, പാട്ടത്തിൽ രഞ്ചിൻ, നരുവാമൂട് അനിൽകുമാർ, കൗൺസിലർമാരായ റസൽപുരം ഷാജി, തുമ്പോട് രാജേഷ് ശർമ്മ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കോളച്ചിറ രതീഷ്, സെക്രട്ടറി റസൽപുരം സുമേഷ്, സൈബർ സേന കൺവീനർ വിളപ്പിൽ ഷിബു, വനിതാ സംഘം പ്രസിഡന്റ് മൃദുലകുമാരി, സെക്രട്ടറി ശ്രീലേഖ എന്നിവർ സംസാരിച്ചു. തൃശൂരിൽ വച്ച് നടക്കുന്ന ''ഏകാത്മകം'' മെഗാ മോഹിനിയാട്ടത്തിന്റെ യൂണിയൻ തല സംഘാടനവും നടന്നു.