block

കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പ‍‍ഞ്ചായത്ത് സെക്രട്ടറി ജി.ഷൈനിയെ യു.ഡി.എഫ് അംഗങ്ങൾ ഇന്നലെ രാവിലെ 10.30 മുതൽ 1.30 വരെ തടഞ്ഞുവച്ചു. തുടർച്ചയായ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാത്ത യു.ഡി.എഫ് അംഗങ്ങളെ അയോഗ്യരാക്കിയതായി കാണിച്ച് മൈതാനി ഡിവിഷൻ അംഗം അഡ്വ. അൽതാഫിനും അണ്ടൂർകോണം ഡിവിഷൻ അംഗം ജലജകുമാരിക്കും തുമ്പ ഡിവിഷൻ അംഗം ജോളി പത്രോസിനും പഞ്ചായത്ത് രാജ് ആക്റ്റ് 1994 സെക്ഷൻ 35 (കെ) പ്രകാരം നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സെക്രട്ടറിയെ തടഞ്ഞുവച്ചത്. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്തുമാറ്റി. യു.ഡി.എഫ് അംഗങ്ങളായ ജലജകുമാരി, ജോളി പത്രോസ്, വസന്തകുമാരി, അൽത്താഫ്, കൃഷ്ണകുമാർ, വാഹിദ് എന്നിവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.