kulathoor-school

പാറശാല : ഒരു കോടി രൂപ ചെലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുളത്തൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് നിർമ്മിക്കുന്ന മന്ദിരത്തിന്റെ തറക്കല്ലിടൽ കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്‌കൂളിന് അനുവദിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, പാറശാല ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷീജ, ഗ്രാമപഞ്ചായത്തംഗം എസ്. സജീവ്, ആർ.എസ്. ബൈജുകുമാർ, ക്രിസ്റ്റിൽ രാജൻ.പി, എൻ.കെ. തങ്കം എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.ആർ. മഞ്ജുഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു. നെയ്യാറ്റിൻകര നിയോജക മണ്ഡത്തിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ വിദ്യാലയത്തിൽ 3 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച ഹൈടെക് യൂറിനൽ ബ്ലോക്കിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.