കിളിമാനൂർ: കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കൊടുവഴന്നൂർ പന്തു വിള വി.എസ് നിവാസിൽ വിഷ്ണു (നന്ദു 29) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിരുവോണത്തലേന്ന് കാരേറ്റ് കാർത്തിക ബാറിന് മുന്നിൽ വച്ച് പന്തുവിള സ്വദേശികളായ മധു ലാൽ, മണികണ്ഠൻ, അരവിന്ദ്, പ്രണവ്, അനന്തു എന്നിവരെയും നെല്ലനാട് സ്വദേശി രാജേഷ് കുമാറിനെയും മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പതിനൊന്നംഗ സംഘത്തിലെ എട്ടാം പ്രതിയാണ് നന്ദു, സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കിളിമാനൂർ എസ്.എച്ച്.ഒ.കെ.ബി. മനോജ് കുമാർ, എസ്.ഐ എസ്.അഷറഫ് ,സി.പി.ഒ മാരായ സുജിത്, വിനോദ്, റജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.