1

നേമം: ദക്ഷിണ കേരള മഹായിടവക വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് മുന്നോടിയായി പെരിങ്ങമ്മല ഡിസ്ട്രിക്ടിൽ നടത്തിയ വിളംബര ജാഥയുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. പെരിങ്ങമ്മല, തെറ്റിവിള, ഭഗവതിനട, സീനായ്, കാക്കാമൂല, പാർക്കർപുരം, പാലപ്പൂര്, പുഞ്ചക്കരി, പൂങ്കുളം, കോളിയൂർ, വെണ്ണിയൂർ, നെല്ലിവിള തുടങ്ങിയ സഭകളിലൂടെ ബാന്റ്മേളം, കലാജാഥ തുടങ്ങിയവയോടെ വിളംബര ജാഥ കടന്നുപോയി. ഡിസ്ട്രിക്ട് ചെയർമാൻ റവ.എം.ജീവദാസിന് എം.എൽ.എ പതാക കൈമാറി. വൈസ് ചെയർമാൻ സി.സത്യദാസ്, റവ.പ്രദീപ്, റവ.ജോസ് വിൻ, ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി വിമൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.