gk

1. ഇന്ത്യയിൽ രണ്ടാമത് ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷി ചെയ്യുന്ന വിള?

ഗോതമ്പ്

2. ഭക്ഷ്യധാന്യങ്ങൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഉത്തർപ്രദേശ്

3. ഇന്ത്യൻ ഹരിതവിപ്ളവത്തിന്റെ പിതാവ്?

ഡോ. എം.എസ്. സ്വാമിനാഥൻ

4. ഹരിതവിപ്ളവത്തിന്റെ പിതാവ്?

ഡോ. നോർമൻ ബോൾലോഗ്

5. ഹരിത വിപ്ളവം നടപ്പിലാക്കിയ കേന്ദ്ര കൃഷിമന്ത്രി?

സി. സുബ്രഹ്മണ്യം

6. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്നരാജ്യം?

ഇന്ത്യ

7. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

8. ഓപ്പറേഷൻ ഫ്ളഡിന് നേതൃത്വം നൽകിയത്?

ഡോ. വി. കുര്യൻ

9. നാഷണൽ ഫെഡറേഷൻ ഒഫ് ഡയറി കോ - ഓപ്പറേറ്റീവ്‌സിന്റെ ആസ്ഥാനം?

ആനന്ദ് (ഗുജറാത്ത്)

10. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം?

പരുത്തി വ്യവസായം

11. ഏറ്റവും കൂടുതൽ വ്യവസായ ശാലകൾ ഉള്ള സംസ്ഥാനം?

മഹാരാഷ്ട്ര

12. ഇന്ത്യൻ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി?

ജംഷഡ്ജി ടാറ്റ

13. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ അറിയപ്പെടുന്നത്?

പീഡിത വ്യവസായങ്ങൾ

14. ഫെറയെ മാറ്റി ഫെവയാക്കിയ വർഷം?

2000 ജൂൺ 4

15. ഗ്ളാസ് വ്യവസായകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?

ഫിറോസാബാദ്

16. 1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഘടകങ്ങൾ?

ഉദാരവത്‌കരണം, സ്വകാര്യവത്‌കരണം, ആഗോളവത്‌കരണം

17. ചെറുകിട ഇടത്തരം ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി ?

അബിദ് ഹുസൈൻ കമ്മിറ്റി

18. ലാഭം ലക്ഷ്യമാക്കി നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ അറിയപ്പെടുന്നത്?

ബിസിനസ്

19. ഇന്ത്യയിലെ കൂട്ടുടമ കമ്പനികളുടെ നടത്തിപ്പും നിയന്ത്രണവും സംബന്ധിക്കുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ആക്ട്?

ഇന്ത്യൻ കമ്പനീസ് ആക്ട്(1956)

20. ഒന്നിൽ കൂടുതൽ കമ്പനികൾ ഒരുമിച്ച് ഒരു പുതിയ കമ്പനി ആയി മാറുന്ന പ്രക്രിയ?

അമാൽഗമേഷൻ

21. ലാഭവും നഷ്ടവുമില്ലാത്ത സാമ്പത്തിക അവസ്ഥ?

ബ്രേയ്ക്ക് ഈവൻ പോയിന്റ്

22. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് അവാർഡ് നൽകുന്ന 2 കേന്ദ്ര ഏജൻസികൾ?

ചെറുകിട വ്യവസായ വികസന സംഘടന, നാഷണൽ പ്രൊഡക്റ്റിവിറ്റി കൗൺസിൽ.