നെയ്യാറ്റിൻകര :സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്നതിൽ അധികൃതർ കാട്ടിയ വിവേചനം ഭരണഘടനാവിരുദ്ധവും നീതി നിഷേധവുമാണെന്ന് എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ പറഞ്ഞു.നെയ്യാറ്റിൻകര യൂണിയൻ ശാഖകളിലെ ഭാരവാഹികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ ഏകാത്മകം മെഗാ ഇവന്റിനെ കുറിച്ച് വിശദീകരിച്ചു.സി.കെ.സുരേഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ കെ.ഉദയകുമാർ,കള്ളിക്കാട് ശ്രീനിവാസൻ,എസ്.എൽ.ബിനു,കുട്ടമല മുകുന്ദൻ,ബ്രിജേഷ് കുമാർ,വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ,അംബിക, ജയകുമാരി,ബിന്ദു വി.ജയാനന്ദൻ,ശൈലജ സുധീഷ്,ഷീല ഉദയകുമാർ,ഗോമതി ആലച്ചൽകോണം,ശ്രീജ ലളിതാമണി,ശാഖാ ഭാരവാഹികളായ എൽ.ജി.അശോക് കുമാർ,ബാലചന്ദ്രൻ, റജിൻ, കള്ളിക്കാട് ചന്ദ്രബാബു എന്നിവർ സംസാരിച്ചു.