godwintoni

കുഴിത്തുറ: തക്കലയിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.മാർത്താണ്ഡം നട്ടാലം സാരോട്ടുകോണം സ്വദേശി ഗോഡ്വിൻടോണി (28)ആണ് മരിച്ചത്.ഗോഡ്വിൻടോണി നാഗർകോവിലിൽ സ്‌ട്രൈക്കിങ് പൊലീസ് വിഭാഗത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് 5മാസമായതേയുള്ളു.ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ജോലി സ്ഥലത്തേക്ക് പോകവെ .പുളിയൂർക്കുറിച്ചിക്കടുത്തുവച്ച് എതിരെവന്ന തിരിച്ചന്തൂർ-കളിയിക്കാവിള ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു . ബസ്സിന്റെ പിൻടയർ കയറി സംഭവ സ്ഥലത്തുവച്ചുതന്നെ ഗോഡ്വിൻടോണി മരിച്ചു.ബസ് ഡ്രൈവർ കാപ്പിക്കാട് സ്വദേശി കരുണാകരനെ പൊലീസ് അറസ്റ്റുചെയ്തു. .