കിളിമാനൂർ: പോങ്ങനാട് റബർ ഉൽപ്പാദക സംഘം വാർഷിക പൊതുയോഗം റബർ ബോർഡ് കിളിമാനൂർ ഫിൽഡ് ആഫീസർ എസ്.അജിത ഉൽഘാടനം ചെയ്തു.പ്രസിഡന്റ് വി.ശിവദാസൻ ആശാരി അദ്ധ്യക്ഷത വഹിച്ചു. റബർ വളപ്രയോഗം ശാസ്ത്രീയ രീതിയെ സംബന്ധിച്ച് റബർ ബോർഡ് ഡവലപ്മെന്റ് ആഫീസർ ഹരികുമാർ ക്ലാസ് നയിച്ചു.സംഘം വൈസ് പ്രസിഡന്റ് വി.ജയശീലൻ നായർ സ്വാഗതവും കെ.വിജയൻ നന്ദിയും പറഞ്ഞു.ഭരണസമിതി അംഗങ്ങളായി വി.ശിവദാസൻ ആശാരി, ആർ.സി.രാജി,എം ലെനിൻ,എം.സലിം,കെ.എം.രാധാകൃഷ്ണൻ നായർ,കെ.വിജയൻ,വി.ജയശീലൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.