കിളിമാനൂർ:കേരളാ ഫയർ സർവീസ് തിരുവനന്തപുരം മേഖലാ കമ്മിറ്റിയും ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷൻസ് (ഫ്രാക്ക്) കിളിമാനൂരും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്നി രക്ഷാ വകുപ്പിന്റെ പരിശീലന കളരിയും അഗ്നി രക്ഷ ഉപകരണങ്ങളുടെ എക്സിബിഷനും 27ന് നടക്കും.രാവിലെ 9.30 മുതൽ കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രദർശനവും പരിശീലനവും നടക്കുക.തിരഞ്ഞെടുക്കപ്പെടുന്ന സുരക്ഷ സന്നദ്ധ സേവകർക്കുള്ള ഏകദിന പരിശീലന ക്യാമ്പും ഇതോടൊപ്പം നടക്കും.പൊതുസമ്മേളനം ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഫ്രാക്കിന്റെ ഉപഹാരം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മിയമ്മാൾ നൽകും.മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ വാലഞ്ചേരി മോഹന് നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഘു ഉപഹാരം നൽകി ആദരിക്കും.