മുടപുരം:കിഴുവിലം കടയറ എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം കരയോഗമന്ദിരത്തിൽ പ്രസിഡന്റ് കൃഷ്ണൻ കുട്ടി നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഭരണസമിതി അംഗം പാലവിള സുരേഷ് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് ,ബഡ്ജറ്റ് എന്നിവ പാസാക്കി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡും മൊമന്റോയും പാലവിള സുരേഷ് വിതരണം ചെയ്തു. സെക്രട്ടറി സുരേഷ്, മധു കടയറ, കിഴുവിലം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.