ആറ്റിങ്ങൽ:ലൈസൻസിഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ചിറയിൻകീഴ് താലൂക് സമ്മേളനം ആറ്റിങ്ങൽ അനംതാര റിവർ വ്യൂ റിസോർട്ടിൽ നടന്നു.അഡ്വ.ബി സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക് പ്രസിഡന്റ് രേണുലാൽ അദ്ധ്യക്ഷത വഹിച്ചു.എൻജിനീയർ സിനി.പി, സംസ്ഥാന ജോയിൻ സെക്രട്ടറി ബിനു സുബ്രഹ്മണ്യൻ,ജില്ലാ പ്രസിഡന്റ് സജു.ഡി.എസ്,ജില്ലാ സെക്രട്ടറി സുനിൽകുമാർ,ജില്ലാ ട്രഷറർ ഹരി.വി.കെ,സംസ്ഥാന സമിതി അംഗങ്ങളായ അനിൽകുമാർ,രാജേന്ദ്രൻ, ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അജി.എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.സമ്മേളനത്തിന് മുന്നോടിയായിനടന്ന വാഹന റാലി ജില്ലാ ട്രഷറർ ഹരി.വി.കെ ഫ്ലാഗ് ഒഫ് ചെയ്തു.