ആറ്റിങ്ങൽ: കുട്ടികളിലെ ലഹരി ഉപയോഗവും കുറ്റവാസനയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കിഴുവിലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ലഹരി വിമുക്ത വിദ്യാലയം പദ്ധതിയായ 'വിമുക്തി' കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ റാലി, ലഹരിവിരുദ്ധ സെമിനാർ, ലഹരി വിരുദ്ധ ചിത്രപ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയോടെ ആരംഭിച്ചു. കേരള ലഹരി നിർമ്മാർജ്ജന സമിതിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം കിഴുവിലം ഗവ. യു.പി.എസിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എസ്. സതീഷ് കുമാർ, വാർഡ് മെമ്പർമാരായ എസ്. വനജകുമാരി, ബി. ശ്യാമള അമ്മ, വിമുക്തി കോ-ഓർഡിനേറ്റർമാരായ ബാലമുരളീകൃഷ്ണ, രഞ്ജുഷ, സുചിത്രൻ, ജെ. ശശി എന്നിവർ സംസാരിച്ചു. കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന അദ്ധ്യക്ഷൻ കവി രാജൻ അമ്പൂരി ബോധവത്കരണ ക്ലാസെടുത്തു.