trafic-fine

തിരുവനന്തപുരം: ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരമുള്ള ആയിരം രൂപ പിഴ സംസ്ഥാനത്ത് 500 രൂപയായി കുറയ്ക്കും. നേരത്തേ ഇതിന് 100 രൂപയായിരുന്നു പിഴ. ഇതടക്കം 12 മോട്ടോർവാഹന നിയമലംഘനങ്ങളുടെ പിഴത്തുക കേന്ദ്രം നിശ്ചയിച്ചതിൽ നിന്ന് കുറയ്ക്കാൻ നിർദ്ദേശിച്ചുള്ള ഗതാഗതവകുപ്പിന്റെ ശുപാർശ ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. രണ്ടെണ്ണത്തിന് കേന്ദ്ര നിയമത്തിലേതിനെക്കാൾ പിഴത്തുക ഉയർത്തും.

പിഴത്തുക കുറയ്ക്കുന്ന മറ്റ് ഇനങ്ങൾ (ബ്രാക്കറ്റിൽ കേന്ദ്രം നിശ്ചയിച്ചത്)

 അനുവദനീയമായതിൽ അധികം യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക

യാത്രക്കാരനും -100 (200).

 ആംബുലൻസ്/ഫയർ സർവീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരുന്നാൽ- 5,000 (10,000).
 കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 1000 (10,000).
 അമിത വേഗം വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ::

ലൈറ്റ് മോട്ടോർ വെഹിക്കിൾ- 1500 (1000 - 2000).
മീഡിയം ഹെവി വെഹിക്കിൾ- 3000 (2000 - 4000) .
അപകടകരമായ ഡ്രൈവിംഗ് (മൊബൈൽ ഫോൺ ഉപയോഗത്തിന് ) -2000 രൂപയും സാമൂഹിക സേവനവും (1000 -5,000)

കുറ്റം ആവർത്തിച്ചാൽ- 5000 (10,000 )
 മത്സര ഓട്ടം ആദ്യകുറ്റത്തിന്- 5000 (10,000).
 റോഡ് സുരക്ഷ മാനദണ്ഡങ്ങൾ, ശബ്ദ-വായു മലിനീകരണം

ആദ്യകുറ്റത്തിന്- 2000 (10,000)
 പെർമിറ്റില്ലാതെ വാഹനം ഓടിക്കൽ ആദ്യ കുറ്റത്തിന്- 3,000 (2,000 - 5,000)

കുറ്റം ആവർത്തിച്ചാൽ- 7500 (5000 - 10,000). .
 അമിതഭാരം -അനുവദനീയമായ ഭാരത്തിന് മുകളിൽ ഓരോ ടണ്ണിന് 1500 നിരക്കിൽ

പരമാവധി 10,000 (ഓരോ ടണ്ണിന് 2000 നിരക്കിൽ പരമാവധി 20,000) .

അമിതഭാരം, നിറുത്താതെ പോകൽ - 20,000 (40,000)
 ഇൻഷ്വറൻസ് ഇല്ലാതെ : ആദ്യകുറ്റത്തിന് പിഴയിൽ മാറ്റമില്ല.

ആവർത്തിച്ചാൽ - 2000 (4000)

തുക ഉയർത്തിയത്:
രജിസ്റ്റർ ചെയ്യാതെ, അല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ:

ആദ്യകുറ്റത്തിന്- 3000 (2000)

 മറ്റ് കുറ്റകൃത്യങ്ങളുടെ പിഴ കേന്ദ്ര മോട്ടോർ വാഹന നിയമ

ഭേദഗതിയുടെ അടിസ്ഥാനത്തിൽ.