നേമം: ത്രിവിക്രമംഗലം ഗവ. എൽ.പി.എസിലെ പ്രാദേശിക പ്രതിഭാ കേന്ദ്രം കൗൺസിലർ കരമന അജിത്ത് ഉദ്ഘാടനം ചെയ്തു. സർവശിക്ഷാ അഭിയാൻ കേരളയാണ് 2019 - 20 വർഷത്തെ പ്രാദേശിക കേന്ദ്രമായി സ്കൂളിനെ തിരഞ്ഞെടുത്തത്. തമലം യുവജന സമാജം ഗ്രന്ഥശാലാ ഹാളിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ആർ.ലീല അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ശാന്തി, എസ്.എസ്.കെ ട്രെയിനർ പി.ആർ.റോഷിനി, തിരുവനന്തപുരം സൗത്ത് എ.ഇ.ഒ ഷൈലജ ബായി, മുൻ കൗൺസിലർ കെ.രാജശേഖരൻ നായർ, സി.ടി.ആർ.എ സെക്രട്ടറി ജി.സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി.എൻ.അംബികകുമാരി എന്നിവർ പങ്കെടുത്തു.