മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാലാമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ഗവ യു.പി. സ്‌കൂളിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് താരാ തങ്കൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ ലിപിമോൾ സ്വാഗതം പറയും. കിഴുവിലം ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി. എ.കെ ബോധവത്കരണ ക്ലാസ് നടത്തും. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്തി വിദ്യാലയ പദ്ധതി പ്രകാരം സംഘടിപ്പിച്ചിട്ടുള്ള ലഹരിവിരുദ്ധ കലാജാഥയുടെ സമാപനവും അവാർഡ് വിതരണവും ഉച്ചയ്‌ക്ക് 3ന് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ആർ. ശ്രീകണ്ഠൻ നായർ അവാർഡ് വിതരണം നടത്തും. ജെ. ശശി സ്വാഗതം പറയും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ലിപിമോൾ, ഹെഡ്മിസ്ട്രസ് എ.എസ്. വിജയകുമാരി, എസ്.എം.സി ചെയർമാൻ എസ്.എം. സുമേഷ് തുടങ്ങിയവർ പങ്കെടുക്കും.